കൃഷ്ണൻ ആനന്ദസംഭരണി
ഇന്ദ്രിയാതീതമാണ് കൃഷ്ണശബ്ദം. “കൃഷ് ണ’നെന്നാൽ ഏറ്റവും ഉന്നതമായ ആനന്ദമെന്നർഥം. മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങളും സുഖം തേടുന്നു. എന്നാൽ, നമുക്കാർക്കും തന്നെ വേണ്ടവി ധത്തിൽ സുഖം തേടാനറിയില്ല. യഥാർഥ സുഖം ലഭിക്കുന്ന തലമേതെന്ന് അറിയാത്തതുകൊണ്ട് നാമെല്ലാവരും തന്നെ ജീവിതത്തെപ്പറ്റി ഭൗതിക സങ്കൽപം മാത്രം വെച്ചുപുലർത്തി, സുഖം തേടി യുള്ള ഓരോ കാൽവെപ്പിലും നിരാശരായിത്തീരു